മാവേലിക്കര- മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ ദിനാചരണം കേരള കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന കമ്മ്യൂണിക്കേഷൻ അദ്ധ്യക്ഷൻ വർഗീസ് പോത്തൻ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപിക ഷൈനി തോമസ് അദ്ധ്യക്ഷയായി. സൗഹൃദ കോർഡിനേറ്റർ സൂസൻ കെ.ജോർജ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഡാനിയൽ ജോർജ്, ഭാരത് സ്കൗട്ട്സ് മാസ്റ്റർ പ്രശാന്ത്.ജി, മഞ്ജു പി.വിശ്വനാഥ്, സൗഹൃദ കൺവീനർമാരായ ഷിജോ എസ്, ജിതിൻ എസ്, അലീറ്റ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.