മാവേലിക്കര : കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര മൈതാനത്ത് ഡിസംബർ 5ന് നടത്തുന്ന ബി.ഡി.ജെ.എസ് ജന്മദിന സമ്മേളനത്തിൽ 1000 പേരെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.വിനയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി.എം.പണിക്കർ അദ്ധ്യക്ഷനായി. ബി.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിതാ രവി, ബി.ഡി.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ആര്യൻ ചള്ളിയിൽ, ജില്ലാ സെക്രട്ടറി മോഹനൻ കൊഴുവല്ലൂർ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീല മോഹൻ, സെക്രട്ടറി ബിന്ദു സുശീലൻ, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ്‌ സതീഷ് കായംകുളം, ചേർത്തല നിയോജകമണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്, ഷിബുലാൽ അരൂർ, അനിൽ തൃപ്പാദം മാവേലിക്കര, അജയൻ പറയകാട്, സുരേഷ് കായംകുളം, പ്രദീപ്‌ ഹരിപ്പാട്, ബേബി സത്യദേവൻ, സ്വാമിനാഥൻ വിനോദ് കുട്ടനാട്, ഷണ്മുഖൻ രാജുമാലിക് ചെങ്ങന്നൂർ, ഷീലാ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബിജുദാസ് സ്വാഗതം പറഞ്ഞു.