അമ്പലപ്പുഴ:ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ്‌ ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ജയകൃഷ്ണനെ സസ്‌പെൻഡ് ചെയ്ത നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഓർഗനൈസേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.തങ്കജി ആവശ്യപ്പെട്ടു.

ഫീൽഡ് ജീവനക്കാർക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചു മുന്നോട്ടു പോകുവാനുള്ള വകുപ്പ് അദ്ധ്യക്ഷന്റെ തീരുമാനം സർക്കാർ ഇടപെട്ട് തിരുത്തിക്കണമെന്നും ആർ.തങ്കജി ആവശ്യപ്പെട്ടു