കറ്റാനം : ഭരണിക്കാവ് തെക്കേ മങ്കുഴി സന്തോഷ് നിവാസിൽ (ആശാൻ തറയിൽ) കെ. ഭാസ്ക്കരൻപിളള (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അരുന്ധതി. മുൻ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തംഗവും തെക്കേമങ്കുഴി 19-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും 829-ാം നമ്പർ ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. മക്കൾ: അനിത അരുന്ധതി (കവയത്രി, അദ്ധ്യാപിക, വി.എം.എച്ച്.എസ്.എസ്, കൃഷ്ണപുരം), ഡോ.സന്തോഷ് (ശാസ്ത്രജ്ഞൻ, സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ). മരുമക്കൾ: പ്രൊഫ.ജയദേവൻ (റിട്ട. പ്രൊഫസർ, എൻ.എസ്.എസ് കോളേജ്, പന്തളം), ദീപ സന്തോഷ് (മുൻ എം.ഡി, ചലച്ചിത്ര വികസന കോർപ്പറേഷൻ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.