കറ്റാനം: കട്ടച്ചിറ പള്ളിയിൽ ആരാധനാ സ്വാതന്ത്ര്യവും മൃതദേഹ സംസ്കാരവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സുറിയാനി സഭയുടെ മുംബയ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്റയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സഹന സത്യാഗ്രഹസമരം 21 ദിവസം പിന്നിടുമ്പോൾ, വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തി ൽഇന്ന് പ്രതീകാത്മക ശവ മഞ്ചവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം നടത്തും.