ചാരുംമൂട്: മാവേലിക്കര-പന്തളം, നൂറനാട് പാറ - ഇടപ്പോൺ റോഡുകളുടെ സംഗമ സ്ഥലമായ ഇടപ്പോൺ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴി പൂട്ടിയിട്ടു മാസങ്ങളായി. വെളിച്ചമില്ലാത്ത ജംഗ്ഷനിൽ ഇരു ഭാഗത്തേക്കും കടക്കുന്ന വാഹനങ്ങൾ രാത്രി കാലങ്ങളിൽ അപകടത്തിൽപ്പെടുന്നതു നിത്യസംഭവമായിട്ടുണ്ട്.
ആർ.രാജേഷ് എംഎൽഎയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. മേൽനോട്ടച്ചുമതല നൂറനാട് ഗ്രാമപഞ്ചായത്തിനാണ്. ഇരുളിന്റെ മറവ് ലഭിക്കുന്നതിനാൽ മദ്യപരുടെ കേന്ദ്രംകൂടി ആയിരിക്കുകയാണ് ഇവിടം. അടിയന്തരമായി ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.