മാന്നാർ: ബുധനൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും മാലിന്യ മുക്തമാക്കുമെന്ന് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപണിക്കർ പറഞ്ഞു. കാടുകൾ വെട്ടി തെളിക്കുന്നതിനും, മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കും.ഇതിന് ആവശ്യമായ പദ്ധതി തയ്യാറാക്കി ജെ.പി.സി യുടെ അഗംകാരത്തിനായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം അദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..എല്ലാ മാസവും സ്‌കൂളുകളിൽ തൊഴിലുറപ്പ് തൊഴിലാളികളും, എൻ.എസ്.എസ് വോളണ്ടിയർമാരും, അദ്ധ്യാപകരും ചേർന്ന് ക്ലീനിംഗ് ഡേ നടത്താനും തീരുമാനിച്ചു.പുഷ്പലത മധു അദ്ധ്യക്ഷത വഹിച്ചു. ജോസഫ് കുട്ടി കടവിൽ, അനശ്വര, ശ്രീദേവി കോലോത്ത്, ശോഭ മഹേശൻ, അംബിക കുറുപ്പ്, സനൽകുമാർ എന്നിവർ സംസാരിച്ചു.