ഹരിപ്പാട്: ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിലും വനിതാ ജീവനക്കാരെയുൾപ്പെടെയുളളവരെ അപമാനിച്ചതിലും പ്രതിഷേധിച്ച് ജീവനക്കാർ ജോലി ബഹിഷ്‌കരിച്ചു. മുതുകുളം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലാർക്ക് അജയനെ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ദേവാനുജന്റെ നേതൃത്വത്തിൽ കൈയേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. പഞ്ചായത്ത് സെക്രട്ടറി എൽ.ലതയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച ജീവനക്കാർ ഉച്ചയ്ക്ക് ഒന്നുവരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വായ മൂടിക്കെട്ടി കുത്തിയിരുന്നു.