ഹരിപ്പാട് : കുമാരപുരം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹുൽ ഉസ്മാൻ അദ്ധ്യക്ഷനായി. യൂത്ത് കോണ്ഡഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേന്ദ്രൻ, കെ. സുധീർ, സുജിത്ത്.സി, എൻ.വി പണിക്കർ,ദിലീപ്, പ്രശാന്ത്, അനന്ദു, ഷാനി, അമേഷ്, രാജേഷ്, ശ്രീനാഥ്, നിഥീഷ്, ഹക്കീം തുടങ്ങിയവർ സംസാരിച്ചു.