ഹരിപ്പാട് : കരുവാറ്റ കരിയിൽ പുത്തൻപറമ്പ് ശ്രീദേവീ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് വിഗ്രഹ ഘോഷയാത്രയോടെ തുടക്കമാവും. കൈനകരി രമേശനാണ് യജ്ഞാചാര്യൻ. കെ.ആർ പുരം ഷൺമുഖൻ, തലവൂർ രാജൻ, വിമൽ ആലപ്പുഴ, ഗിരീഷ് ആലപ്പുഴ, ശശിധരൻ കൈനകരി എന്നിവർ യജ്ഞ പൗരാണികരും ശ്രീവിഷ്ണു തൃപ്പൂണിത്തുറ യജ്ഞ ഹോതാവുമാണ്.
ഇന്നു വൈകിട്ട് നാലിന് എസ്.എൻ.ഡി.പി യോഗം കരുവാറ്റ തെക്ക് 204-ാം നമ്പർ ശാഖായോഗം ഗുരുമന്ദിരത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് യജ്ഞ മണ്ഡപത്തിൽ ഭാഗവത മാഹാത്മ്യ പ്രഭാഷണം. നാളെ രാവിലെ ആറിന് ക്ഷേത്രം തന്ത്രി കുട്ടമ്പേരൂർ കലാധരൻ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. മേൽശാന്തി ലേബു വാസുദേവൻ, ശാന്തി ശരൺ ഷൈജു എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. ഡിസംബർ മൂന്നിന് വൈകിട്ട് നാലിന് അവഭൃഥസ്നാന ഘോഷയാത്ര.