മാവേലിക്കര- ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തെക്കേക്കര മേഖലയിലെ സാഹിത്യമത്സരങ്ങൾ 30, 1 തീയതികളിൽ ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടക്കും.30ന് രാവിലെ 9 മുതലാണ് മത്സരങ്ങൾ.ഉച്ചക്ക് 12.30ന് ഉപന്യാസ രചന, 2ന് ശിവശതകം ആലാപന മത്സരം എന്നിവ നടക്കും. 1ന് രാവിലെ 9ന് ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരം, ഉച്ചക്ക് 2ന് ആത്മോപദേശ ശതകാലാപന മത്സരം . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. എൻ.ശിവദാസൻ-9447470229, ഡോ.പി.ബി സതീഷ് ബാബു-9446117170.