ചേർത്തല: നഗരത്തിലെ വികസന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് പുതിയ ചെയർമാൻ വി.ടി.ജോസഫ് പറഞ്ഞു.താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ തുറന്ന ചർച്ച നടത്തും.നഗരസഭ മാർക്കറ്റിന്റെ നവീകരണത്തിന് പ്രാധാന്യം നൽകും. പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കാൻ ഹരിത സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.ഭവനങ്ങൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കും.ഇതിനായി പൊതുജനങ്ങളുടെ സഹായം തേടും. റോഡുകളുടെ പുനർ നിർമാണം സംബന്ധിച്ച നടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.