മാവേലിക്കര :ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേക്കര കുറത്തികാട്ട് നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നികേഷ് തമ്പി അദ്ധ്യക്ഷനായി. ആർ.രാജേഷ് എം.എൽ.എ, ശാന്തിഷ് ജൂൺ, വിഷ്ണു ഗോപിനാഥ്, സന്ദീപ് ശിവരാമൻ, ആദർശ്, സൂരജ്, ഗോകുൽ, ശാലിനി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ.ആർ.ശ്രീനാഥ് സ്വാഗതം പറഞ്ഞു.