ആലപ്പുഴ: തമ്മിൽ തല്ലി ചോര ചിന്തുന്ന ഗുരുതരമായ സ്ഥിതിയിലേക്ക് എസ്.ഡി കോളേജിൽ എസ്.എഫ്.ഐയുടെ അക്രമ പ്രവർത്തനങ്ങൾ എത്തിച്ചേർന്നെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു.. ജനാധിപത്യ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച് ഏകാധിപത്യ പ്രവർത്തനം നടത്തുന്നവർ തമ്മിൽ തല്ലി മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. എസ്.ഡി കോളേജിന്റെ സുഗമമായ നടത്തിപ്പിന് പൂർവ്വ വിദ്യാർത്ഥികൾ, ജനാധിപത്യം കാംഷിക്കുന്ന പൊതു സമൂഹം, റിട്ടയർ ചെയ്ത അദ്ധ്യാപകർ,കോളേജിന്റെ അഭ്യുദയകാംക്ഷികൾ എന്നിവരെ ചേർത്തുകൊണ്ട് കോളേജ് സംരക്ഷണ സമിതി രൂപീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻകൈ എടുക്കുമെന്നും ലിജു പറഞ്ഞു