ചേർത്തല:തണ്ണീർമുക്കം ശ്രീ ചാലി നാരായണപുരം മഹാക്ഷേത്രത്തിൽ ഡിസംബർ 17 മുതൽ 27 വരെ നടക്കുന്ന ഏകാദശ മഹാ ശിവപുരാണ ജ്ഞാന യജ്ഞത്തിന്റെ കൂപ്പൺ ഉദ്ഘാടനം ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ മധുസൂദനൻ നായർ കൽപ്പകശേരി നിർവഹിച്ചു.ഡിസംബർ 17ന് വൈകിട്ട് 7ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദീപപ്രകാശനം നടത്തും.ചടങ്ങുകൾക്ക് മുന്നോടിയായി 16ന് രാവിലെ 8ന് മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ശിവലിംഗ വിഗ്രഹ ഘോഷയാത്ര നടത്തും.പുലിമുഖം ജഗന്നാഥ ശർമ്മയാണ് യജ്ഞാചാര്യൻ.തന്ത്രി മോനാട്ട് ഇന്നത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.