പത്തനാപുരം:വൈദികനെ ആറിന്റെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം മാക്കുളം പുത്തൻപുരയിൽ ഫാദർ ഗീവർഗ്ഗീസാണ്(68) മരിച്ചത്. ഇന്നലെ ഉച്ചയോടെ പുരയിടത്തിലേക്ക് പോയ ഇദ്ദേഹത്തെ ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടർന്ന് ഭാര്യയും,സഹോദരനും തെരയുമ്പോഴാണ് പുരയിടത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് കാരണമെന്ന് കരുതുന്നു. കല്ലടയാറിനോട് ചേർന്നുളള കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഓർത്തഡോക്സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികനായിരുന്നു.ഭാര്യ. മറിയാമ്മ.മക്കൾ:റീന,റെന്നി,റീബ. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. മകൻ റെനി വിദേശത്താണ്. മകൻ വന്നശേഷം സംസ്കാരം നടത്തും.