കായംകുളം : എം.എസ്.എം കോളേജിലെ അതിക്രമവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആഷിക് കെ.അജയൻ, സെനറ്റ് അംഗം കൃഷ്ണേന്തു, മുൻ ചെയർമാൻ അഹമ്മദ് ഷാദുലി കബീർ എന്നിവരെ സസ്പെൻഡ് ചെയ്തു. ഈ മാസം 18ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തു കയറി നാശ നഷ്ടങ്ങൾ വരുത്തിയതിനാണ് നടപടി. മൂവരും ചേർന്ന് പോസ്റ്റർ പതിക്കുകയും മുദ്രാവാക്യം മുഴക്കി കോളേജിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷനെ നിയമിക്കും.