തുറവൂർ : കിഴക്കേ ചമ്മനാട് ക്ഷേത്രസമുച്ചയത്തിന്റെ ആധാരശിലാസ്ഥാപനവും ഷഡാധാര പ്രതിഷ്ഠയും ഇന്ന് രാവിലെ 7.30 ന് ചാലക്കുടി ഗായത്രീ മഠം പ്രസിഡൻറ് സ്വാമി സച്ചിതാനന്ദ നിർവ്വഹിക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിളളി സത്യപാലൻ, മേൽശാന്തി ബ്രഹ്മസ്വം വെളി ഹരിദാസ് എന്നിവരുടെ മുഖ്യകാർമ്മിത്വത്തിലാണ് ചടങ്ങുകൾ. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ, സെക്രട്ടറി വി.എൻ.ബാബു, എ.എ.ടി.ടി.ഡി.പ്രസിഡൻറ് എച്ച്.പ്രേംകുമാർ, അഖില കേരള പുള്ളുവൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എരമല്ലൂർ ഷൺമുഖദാസ് , കെ.പി.എം.എസ് അരൂർ യൂണിയൻ സെക്രട്ടറി കെ.പി.മധു, തുറവൂർ മഹാക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആർ.ജയേഷ്, ദേവസ്വം പ്രസിഡൻറ് എസ്.ദിലീപ് കുമാർ, സെക്രട്ടറി രമണൻ പനച്ചിത്താഴത്ത്, ശാഖാാ പ്രസിഡൻറ് കെ.ഹരിദാസ്, സെക്രട്ടറി കെ.ശിവദാസൻ തുടങ്ങിയവർ പങ്കെടുക്കും.