ആലപ്പുഴ : തീരദേശത്തെ ഏറ്റവും മികച്ച സ്‌കൂളായി പൊള്ളേത്തൈ ഗവ.ഹൈസ്‌കൂളിനെ മാറ്റുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. പൊള്ളേത്തൈ ഗവ.ഹൈസ്‌കൂളിൽ പുതിയതായി നിർമിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ , ആര്യട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനിൽ കുമാർ , മാരാരിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സ്‌കൂൾ പ്രിൻസിപ്പൽ പി. ടി.അന്നമ്മ തുടങ്ങിയവർ പങ്കെടുത്തു.