ആലപ്പുഴ: കേരള സ്റ്റേറ്റ് കയർ കോർപറേഷനിൽ ശമ്പള പരിഷ്കരണ ചർച്ച ആരംഭിക്കാത്തതിനെതിരെ പ്രക്ഷോഭം നടത്താൻ കയർ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡന്റ് സജീവ് ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അമ്മിണി,ടി.ജെ.ഫിലോമിന,കെ.പി.ദീപ,സി.സി.ജേക്കബ് ,ആർ.അനിൽകുമാർ,പ്രേം കൃഷ്ണൻ എന്നിവർ സംസാരിച്ചു.