ആലപ്പുഴ: സർക്കാർ തുടങ്ങുന്ന വേമ്പനാട് കായൽ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയിൽ കായലിലെ 14 ഇടങ്ങൾ കരിമീൻ സംരക്ഷിത സങ്കേതങ്ങളാക്കി മാറ്റുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്തിലെ അമ്പലക്കടവ് ആദ്യ മത്സ്യ സംരക്ഷിത മേഖലയായും മണ്ണഞ്ചേരി കിഴക്ക് കക്കാ പുനരുജ്ജീവന മേഖലയായും പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വേമ്പനാട് കായൽ സംരക്ഷണ പദ്ധതി വിദഗ്ധ സമിതി യംഗം ഡോ.കെ.കെ.അപ്പുക്കുട്ടൻ, ഇൻലാൻഡ് ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി.ഇഗ്‌നേഷ്യസ് മണ്ഡ്രോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.ശ്രീകണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.ജ്യോതിസ്, സൂസൻ സെബാസ്റ്റ്യൻ, ഷീലാ സജീവ്, പഞ്ചായത്ത് അംഗങ്ങളായ ഹസീനാ ബഷീർ, കെ.വി.മേഘനാഥൻ, സി.ശ്യാംജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഹൈർ എന്നിവർ സംസാരിച്ചു.