ഹരിപ്പാട്: കുമാരപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ് കുമാരപുരം സൗത്ത് - നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തിഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. കെ.സുധീർ അദ്ധ്യക്ഷനായി. കെ.സുരേന്ദ്രൻ, എം.എം.ബഷീർ, എ.കെ.രാജൻ, എസ്.വിനോദ്കുമാർ, കെ.കെ.സുരേന്ദ്രനാഥ്, എം.ബി.സജി, അഡ്വ.വി.ഷുക്കൂർ, പി.ചന്ദ്രമോഹനൻ, സ്റ്റീഫൻ ജേക്കബ്, ലക്ഷ്മണൻപിള്ള, പി.ജി.ഗോപി, രാജേഷ് ബാബു, ശ്രീദേവി രാജു, ഗ്ലമി വാലടിയിൽ, ഷാഹുൽ ഉസ്മാൻ, ജയലക്ഷ്മി, അമ്മിണി, സുജിത്ത്.സി.കുമാരപുരം, ശ്രീക്കുട്ടൻ, രമാഭായി എന്നിവർ സംസാരിച്ചു.