ഹരിപ്പാട്: കാരുണ്യപദ്ധതിയും നിർത്തിയതിനെതിരെ കോൺഗ്രസ് മുതുകുളം വടക്ക്, തെക്ക് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. മുതുകുളം തെക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചിറ്റക്കാട്ട് രവീന്ദ്രൻ അദ്ധ്യക്ഷനായി. മുഞ്ഞിനാട്ട് രാമചന്ദ്രൻ, എസ്.വിനോദ്കുമാർ, ബി.വേണുപ്രസാദ്, ആർ.രാജഗോപാൽ, സുജിത്ത്.എസ്.ചേപ്പാട്, പ്രൊഫ.എം.മധുസൂദനൻ, ബി.എസ്.സുജിത്ത് ലാൽ, ബബിതാജയൻ, വി.ബാബു തുടങ്ങിയവർ സംസാരിച്ചു.