ഹരിപ്പാട്: ബാലസംഘം ഹരിപ്പാട് ഏരിയ കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഏരിയ പ്രസിഡന്റ് സച്ചു കൃഷ്ണൻ അദ്ധ്യക്ഷനായി. ഏരിയാ കൺവീനർ സി.എൻ.എൻ നമ്പി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി തങ്കച്ചൻ, ബാലസംഘം ജില്ലാ സെക്രട്ടറി നന്ദു സുരേഷ്, ജോയിന്റ് കൺവീനർ ഗോപാലൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറിയായി ജി.എൻ അഭിഷേകിനേയും പ്രസിഡന്റായി അപർണയേയും തിരഞ്ഞെടുത്തു. കൺവീനറായി സി.എൻ.എൻ നമ്പിയും കോർഡിനേറ്ററായി നിതിൻ രാജ് ഓടമ്പള്ളിയും തുടരും. ബിന്ദു നന്ദി പറഞ്ഞു.