ആലപ്പുഴ : പ്രസ് ക്ലബ്ബുമായി ചേർന്ന് കയർ കേരള 2019 സംഘാടക സമിതി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം ഇന്ന് രാവിലെ 10ന് പൊലീസ് എയ്ഡ് പോസ്റ്റ് ജംഗ്ഷനിലെ ആലുക്കാസ് ഗ്രൗണ്ടിൽ നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മുനിസിപ്പൽ ചെർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ, സെക്രട്ടറി ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴയും കയറുമാണ് പ്രദർശനത്തിന്റെ വിഷയം.

ശിങ്കാരി മേള മത്സരം

കയർ കേരളയുടെ പ്രചരണാർത്ഥം ഡിസംബർ ഒന്ന് വൈകിട്ട് 4ന് ആലപ്പുഴ ബീച്ചിൽ പുരുഷന്മാരുടെ ശിങ്കാരിമേള മത്സരം സംഘടിപ്പിക്കും. ഒന്നാം സ്ഥാനക്കാർക്ക് 25000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും സമ്മാനം ലഭിക്കും. 18 പേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. ഫോൺ 7994327527, 9895982425.

 കയർ ആർട്ട് ഉദ്ഘാടനം

ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കയർ ഇൻസ്റ്റലേഷനുകൾ വിന്യസിക്കും. നാളെ വൈകിട്ട് 5ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

തൊണ്ട്, ചകിരി, ചിരട്ട, ഓല, കയർ, തടുക്ക്, കയർപായ, തെങ്ങിൻ തടി തുടങ്ങിയവ മാത്രം ഉപയോഗിച്ച് കേരളത്തിലാദ്യമായാണ് ഇൻസ്റ്റലേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.