ആലപ്പുഴ: തുമ്പോളി സെൻറ് തോമസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാൾ നാളെ ആരംഭിച്ച് ഡിസംബർ 15ന് സമാപിക്കുമെന്ന് പള്ളി വികാരിസിജു പി.ജോബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 4ന് കൊമ്മാടി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സന്ദേശ വിളംബര റാലി കൃപാസനം ഡയറക്ടർ ഡോ. വി.പി.ജോസഫ് വലിയവീട്ടിൽ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 7ന് വികാരി ഫാ. ബിജു പി.ജോബ് കൊടിയേറ്റും. ദിവ്യബലിക്കു ഫാ. സ്റ്റീഫൻ പഴമ്പാശേരിയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോൺസൺ പുത്തൻവീട്ടിൽ സന്ദേശം നൽകും.. ഡിസംബർ 3ന് തൊഴിലാളി ദിനമായി ആചരിക്കും മത്സ്യബന്ധന ഉപകരണങ്ങൾ തൊഴിലുപകരണങ്ങൾ വാഹനങ്ങൾ എന്നിവ ആശീർവദിക്കും. 6ന് രാത്രി 12ന് നടതുറക്കൽ. പ്രധാന തിരുനാൾ ദിനമായ 8ന് വൈകിട്ട് 3.30 ന് നടക്കുന്ന ദിവ്യബലിക്ക് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യകാർമികത്വം വഹിക്കും വഹിക്കും. സഹവികാരി ഫാ. ജോസഫ്
മരക്കാശ്ശേരി, ഫാ. തോമസ് മാണിയാ പൊഴിയിൽ, കൈക്കാരന്മാരായ എ.എം.ഏബ്രഹാം, എൻ.ജെ.ജയിംസ് , എ.എക്‌സ്.ബേബി, കെ.ഒ .മൈക്കിൾ, വി.സി.ഉറുമീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.