ആലപ്പുഴ:മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വയർമെൻ സൂപ്പർവൈസർ അസോസിയേഷൻ 32-ാം സംസ്ഥാന സമ്മേളനംത്തിന് ആലപ്പുഴ ടൗൺഹാളിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ കൊടിമരവും പതാകയും ഏറ്റുവാങ്ങി.
ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും.
നാളെ രാവിലെ 9ന് ഇ.എം.എസ്.സ്റ്റേഡിയത്തിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയിൽ അവസാനിക്കും.തുടർന്ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക്കൽ, പ്ലംബിംഗ് കമ്പനി ഉൽപ്പന്നങ്ങളുടെ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ റാണി ജോസഫ് നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും.