ഹരിപ്പാട്: ജില്ല പഞ്ചായത്ത്‌ പദ്ധതി പ്രകാരം മുതുകുളം ഡിവിഷൻ ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്‌ നൽകി. ആറാട്ടുപുഴ കണ്ടപ്പുറം ക്ഷീരസംഘത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ബബിത ജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. രണ്ടു ലക്ഷം രൂപയാണ് ഒരു സംഘത്തിന് ലഭിക്കുക. സംഘം പ്രസിഡന്റ്‌ ടി.പി അനിൽകുമാർ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ബാബുരാജ്, രഘു, സരസമ്മ, സുജ, ശൈലജ തുടങ്ങിയവർ പങ്കെടുത്തു.