ഹരിപ്പാട്: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാല ചിങ്ങോലി ചൂരവിള യു.പി.സ്ക്കൂളിൽ നടപ്പാക്കിയ എഴുത്തുപെട്ടി പദ്ധതിയിൽ സാഹിത്യരചനകൾ നടത്തിയ നൂറ് കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത നല്ല രചനകൾക്ക് സമ്മാനം നൽകി. സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ഐശ്വര്യ തങ്കപ്പൻ അദ്ധ്യക്ഷയായി. ആർ.മിനി രാജ്, ആർ.ലേഖ, ബാലാമണിയമ്മ, ബിനു, എം.എ.കലാം, അനീഷ്.എസ്.ചേപ്പാട് എന്നിവർ സംസാരിച്ചു. അതുല്യ, ഷാനിമോൾ, ഇന്ദു എന്നിവരാണ് സമ്മാനാർഹർ.