അമ്പലപ്പുഴ :ദേശീയപാതയിൽ പായൽക്കുളങ്ങരയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ദീർഘ നേരം ഗതാഗത തടസ്സം ഉണ്ടായി. ഇന്നലെ രാവിലെ ഏഴരയോടെ തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന കാറും തോട്ടപ്പള്ളിയിലേക്ക് ചരക്കുമായി പോയ ടിപ്പർ ലോറിയുമാണ് ആദ്യം കൂട്ടിയിടിച്ചത്. കാറിന് പിന്നാൽ മറ്റു രണ്ട് കാറുകൾ കൂടി ഇടിച്ചു കയറി. വാഹനങ്ങളിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അമ്പലപ്പുഴ പൊലീസും, നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.ദേശീയപാതയിൽ അമ്പലപ്പുഴ ,പുറക്കാട് ഭാഗങ്ങളിൽ അപകടം നിത്യ സംഭവമായി മാറി. നിരവധി അപകടങ്ങളാണ് ഈ പ്രദേശങ്ങളിൽ ദിവസേന ഉണ്ടാകുന്നത്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം .