ആലപ്പുഴ : കൃഷ്ണ ദ്വൈപായന കേരള പുരാണ പാരായണ കലാസംഘടനയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ജി. ബൈജു ഭദ്രദീപപ്രകാശനം നടത്തി. ഡിസംബർ ഒന്നിന് സമാപിക്കും. യജ്ഞദിവസങ്ങളിൽ രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് ഹരിനാമകീർത്തനം, വിഷ്ണുസഹസ്രനാമജപം, തുടർന്ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 1മുതൽ നാരായണീയ പാരായണം, വൈകിട്ട് 7ന് ഭജന.
27ന് ശ്രീകൃഷ്ണാവതാരം, 28ന് ഗോവിന്ദപട്ടാഭിഷേകം, 29ന് രുക്മിണി സ്വയംവരം, വൈകിട്ട് 5ന് ശ്രീ ലളിതാസഹസ്രനാമജപം, 30ന് കുചേലഗതി, ഡിസംബർ 1ന് അവഭൃഥസ്നാനം.