b-j-p

ചാരുംമൂട്: പ്രളയത്തിൽ തകർന്നടിഞ്ഞ വെണ്മണി ശാർങ്‌ഗക്കാവ് കടവ് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി ചെങ്ങന്നൂർ-മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ അച്ചൻകോവിലാറിന് കുറുകെ നീന്തി പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എംവി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

അഡ്വ.കെ.കെ.അനൂപ്, അനിൽ വള്ളികുന്നം, പി.കെ.ഗോപാലകൃഷ്ണക്കുറുപ്പ്, പ്രമോദ് കാരയ്ക്കാട് തുടങ്ങിയവർ പ്രതിഷേധത്തിനുനേതൃത്വം കൊടുത്തു.

ഫോട്ടോ : 1 . ശാർങ് ക്കാവ് കടവ് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ നടത്തിയ പ്രതിഷേധം .

ഫോട്ടോ 2 : ശാർങ് ക്കാവ് കടവ് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പ്രവർത്തകർ ആറിന് കുറുകെ നീന്തി പ്രതിഷേധിക്കുന്നു