ആലപ്പുഴ: മുല്ലക്കൽ ചിറപ്പിലെ നിരത്തു ലേലവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് മന്ത്രി ജി.സുധാകരനുമായി ചർച്ച ചെയ്യാൻ ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ തീരുമാനിച്ചു. സർവകക്ഷി സംഘമാകും മന്ത്രിയുമായി ചർച്ച നടത്തുക. കൗൺസിൽ യോഗത്തിൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, പ്രതിപക്ഷനേതാവ് ഡി.ലക്ഷ്മണൻ, വി.എൻ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.