മാവേലിക്കര: നഗരസഭ പ്രദേശത്ത് മൂന്ന് ദിവസമായി കുടിവെള്ളം ലഭ്യമാകാത്തതിനെ തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ മുഖ്യപ്രഭാഷണം നടത്തി. നൈനാൻ സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, അനിവർഗീസ്, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, അജിത്ത് തെക്കേക്കര, രമേശ് ഉപ്പാൻസ്, രമേശ്കുമാർ, കൃഷ്ണകുമാരി, പ്രസന്ന ബാബു, ബിനു കല്ലുമല, എൻ.മോഹൻദാസ്, അജയൻ തൈപ്പറമ്പിൽ, സജീവ് പ്രായിക്കര തുടങ്ങിയവർ സംസാരിച്ചു.