അമ്പലപ്പുഴ: ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്ര പ്രൊഡക്ട് ഡയറി മിൽമ തിരുവനന്തപുരം റീജിയണൽ ചെയർമാൻ കല്ലട രമേശും ,ബോർഡംഗങ്ങളും സന്ദർശിച്ചു. കരുമാടി മുരളി , വി.വി വിശ്വൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി ശ്രീലത, അസി.ഡയറക്ടർ ഡി.ഡി.ശ്രീലേഖ, ഡയറി മാനേജർ ഫിലിപ്പ് തോമസ്, മാർക്കറ്റിംഗ് മാനേജർ ബി.സുരേഷ്, അസി.മാനേജർമാരായ വി.എസ് മുരുകൻ, റ്റി.പ്രദീപ്, ബോബി വർഗ്ഗീസ്, ശ്യാമകൃഷ്ണൻ, ഭാഗ്യലക്ഷ്മി.,ജീവ് പറത്തറ തുടങ്ങിയവർ ചെയർമാനോടൊപ്പം ഉണ്ടായിരുന്നു