മാവേലിക്കര: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ കർഷക ദിനാഘോഷവും കർഷക സംഗമവും കാർഷിക പ്രദർശനവും സംഘടിപ്പിച്ചു. ആർ.രാജേഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അദ്ധ്യക്ഷനായി. ആത്മ പ്രൊജക്ട് ഡയറക്ടർ എം.എൽ.ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.അനിത പദ്ധതി വിശദീകരിച്ചു. കൃഷി അസി.ഡയറക്ടർ സി.ആർ.രശ്മി, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, എസ്.ശ്രീജിത്ത്, അഭിലാഷ് തൂമ്പിനാത്ത്, സരസു സാറാമാത്യു, സുരേഷ്‌കുമാർ കളീക്കൽ, ഷൈലജ ശശിധരൻ, ശോഭ രാജൻ, പി.ബി.സൂരജ്, ഡോ.റ്റി.എ.സുധാകരകുറുപ്പ്, ജി.ആർ.രാധാകൃഷ്ണൻ, എസ്.ജ്യോതിലക്ഷ്മി, എം.എൻ.പ്രസാദ്, എബി ബാബു, അദ്രിക ബി.വി, പാർവ്വതി.എ, എൻ.ബാബു, പി.വി.സുദർശൻ, ലേഖ മോഹൻ എന്നിവർ സംസാരിച്ചു.