മാവേലിക്കര : താലൂക്ക് സഹകരണ ബാങ്കിന്റെ സുഗമമായ തുടർ പ്രവർത്തനത്തിന് അനുയോജ്യമായ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനെ അനുകൂലിച്ച് നിക്ഷേപക കൂട്ടായ്മ രംഗത്തെത്തി. 2016 നവംബറിൽ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ നടന്ന നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ യോഗമാണ് തീരുമാനമെടുത്തത്.