ചേർത്തല:കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചേർത്തല മേഖല സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം നിസാർ കോയാപറമ്പിൽ ഉദ്ഘാടനംചെയ്തു.ബ്രോഡ്ബാന്റ് കണക്ഷൻ വിതരണത്തിൽ മികവ് പുലർത്തിയവരെ ആദരിച്ചു. എൻ.സജി അദ്ധ്യക്ഷനായി.സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം അജിത്ദാസ് വിദ്യാഭ്യാസ അവാർഡ് വിതരണംചെയ്തു. ജില്ലാ സെക്രട്ടറി എസ്.ഷിബു സംഘടനാ റിപ്പോർട്ടും,വി.ആർ. ബിനു മേഖലാ റിപ്പോർട്ടും സിബി കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജീവ് പണിക്കർ,കെ.എസ്. സുനിൽ,അൻഷാദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എൻ.സജി(പ്രസിഡന്റ്),വിനോദ്കുമാർ(വൈസ് പ്രസിഡന്റ്),വി.ആർ.ബിനു(സെക്രട്ടറി),എൻ.ബി.മഹേഷ്‌കുമാർ(ജോയിന്റ് സെക്രട്ടറി),ഡി.മധു(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.