മാവേലിക്കര : മാവേലിക്കരയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് ബി.ജെ.പിയുടെ നേതൃത്വത്തി​ൽ ജല അതോറിട്ടി​ അസി​.എൻജി​നി​യറെ ഉപരോധിച്ചു. പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.കെ.വി അരുൺ, ട്രഷറർ വി.എസ്.രാജേഷ്, മുനിസിപ്പാലിറ്റി വടക്കൻ ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ അജയകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയമ്മ ഉണ്ണികൃഷ്ണൻ, എസ്.ആർ.അശോക് കുമാർ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് വഴു വാടി, മഹേഷ് വഴുവാടി, ബിനു ചാങ്കു രേത്ത്, ഉമയമ്മ വിജയകുമാർ,സുജാത ദേവി, സാബു തോമസ്, ദേവരാജൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

കുടിവെള്ള വിതരണം ഉച്ചയോടെ പുനരാരംഭിക്കാമെന്ന് എ.ഇ ജോളികുട്ടി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.