മാവേലിക്കര- ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയുടെ മാല പിന്നാലെയെത്തിയ യുവാവ് പൊട്ടിച്ചെടുത്തു. കൈത തെക്ക് പുളിമൂട്ടിൽ കാർത്യായനിയുടെ (68) മൂന്നു പവന്റെ സ്വർണമാലയാണു പൊട്ടിച്ചെടുത്തത്. ഇന്നലെ പുലർച്ചെ 5.15ന് വീട്ടിൽ നിന്നു ക്ഷേത്രത്തിലേക്കു പോകുന്നവഴി കഴുത്തിന് കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. യുവാവിനെ മാവേലിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.