photo

ചേർത്തല:ഹരിതം തണ്ണിർമുക്കം പദ്ധതിയുടെ ഭാഗമായി ഡിസംബർ 14 ന് കാൽ ലക്ഷം പേർ പങ്കെടുക്കുന്ന മെഗാ ക്ലിനിംഗ് കാമ്പയിന്റെ മുന്നോടിയായി വാർഡ് തല കൺവെൻഷനുകൾക്ക് തുടക്കമായി.1 ,2,3,21,22,23 വാർഡുകളിൽ നടന്ന കൺവെൻഷനുകൾ ചാരി​റ്റി വേൾഡ് രക്ഷാധികാരി ഫാദർ സെബാസ്റ്റ്യൻ പുന്നശേരിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസും ചേർന്ന് ഉദ്ഘാടനം ചെയ്തു.രമാ മദനൻ,ബിനിതാ മനോജ്,കെ.ജെ.സെബാസ്റ്റ്യൻ,മധു,സജി ആന്റണി,സനൽനാഥ്,മറിയാമ്മ,കെ.ജി.ഷാജി,രമേഷ് ബാബു എന്നിവർ സംസാരിച്ചു.