ആലപ്പുഴ: സാക്ഷി വിസ്താരം പൂർത്തീകരിച്ച, മാവേലിക്കരയിലെ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ ഇന്നലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷം സെഷൻസ് കോടതി ജഡ്ജി എ.ബദറുദ്ദീൻ കേസ് ഇന്നത്തേക്ക് മാറ്റി. 33 സാക്ഷികളെയാണ് വിസ്തരിച്ചത്. മാവേലിക്കര സ്വദേശിയായ ബിജു, ഭാര്യ ശശികല എന്നിവരെയാണ് അയൽവാസിയായ സുധീഷ് കമ്പിവടി കൊണ്ട് അടിച്ചു കൊന്നത്.