tv-r

തുറവൂർ: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ തോടയിൽ ഭാഗത്ത് ട്രാൻസ്ഫോർമറിനരികിലുള്ള തല പോയ തെങ്ങ് ഏത് നിമിഷവും നിലംപൊത്താമെന്നവിധം അപകടാവസ്ഥയിലായി.

കുത്തിയതോട് മേജർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ളതാണ് ട്രാൻസ്ഫോർമർ. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പുരയിടത്തിലാണ് തെങ്ങു നിൽക്കുന്നത്. ട്രാൻസ്ഫോർമറിനരികിലെ റോഡിലൂടെ ദിനംപ്രതി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രികരും വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. തെങ്ങ് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട പരാതി കുത്തിയതോട് ഇലക്ട്രിക്കൽ അസി. എൻജിനിയർക്കു പലതവണ നൽകിയിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.