അരൂർ: എരമല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള "മുറ്റത്തെ മുല്ല"വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ.നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് എൻ.പി.തമ്പി അദ്ധ്യ ക്ഷനായി. എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ടി.ശ്യാമളകുമാരി, ദിവാകരൻ കല്ലുങ്കൽ ,എൽ.ജ്യോതിഷ്, ഓമനമുരളി, ഗീതാദിനേശൻ, ഭാസ്ക്കരൻ കല്ലുങ്കൽ ,എ.ലാലപ്പൻ, എം. ദിവ്യ, പി.വിനോദ്കുമാർ,, വി.അനിൽകുമാർ, ബി.ജോളി എന്നിവർ സംസാരിച്ചു .ബാങ്കിന്റെ മുൻ പ്രസിഡന്റുമാരായ വി.സി.മഹേശ്വര കൈമൾ, കെ.തങ്കപ്പൻ, കെ.ആർ.ഭാസ്ക്കരൻപിള്ള, കെ.എസ്.തങ്കച്ചൻ എന്നിവരെ ആദരിച്ചു.