ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. വി.പി.സോണി അദ്ധ്യക്ഷത വഹിച്ചു. വിപിൻദാസ്, സനൂപ് കുഞ്ഞുമോൻ, പി.ആർ രതീഷ്, കെ.എസ്.ജയൻ, ബൈരഞ്ജിത്ത്, ബ്രൈറ്റ് എസ്.പ്രസാദ്, ജില്ലാ സെക്രട്ടറി ടി.ടി.ജിസ്മോൻ എന്നിവർ സംസാരിച്ചു. എ.ഇസഹാക്ക്, പി.എ.ഫൈസൽ എം.കണ്ണൻ എന്നിവർ നേതൃത്വം നൽകി.