മാവേലിക്കര : പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 2 വരെ നടക്കും. പള്ളിക്കൽ അപ്പുക്കുട്ടൻ യജ്ഞാചാര്യനും വാസുദേവ് തിരുമേനി യജ്ഞഹോതാവുമാണ്. പള്ളിക്കൽ ഗോപി, പൊന്നേഴ ഗോപിനാഥ് എന്നിവരാണ് ഭാഗവത ആചാര്യൻമാർ. ഇന്ന് രാവിലെ 7ന് ഭദ്രദീപ പ്രതിഷ്ഠ.
ദിവസവും രാവിലെ7.30 മുതൽ ഭാഗവത പാരായണം . നാളെ രാവിലെ 11.30ന് ധന്വന്തരി അഷ്ടോത്തരാർച്ചന, തിരിവിളക്കുപൂജ, വൈകിട്ട് 5ന് മഹാലക്ഷ്മി സഹസ്രനാമജപം, പ്രഭാഷണം. 28ന് രാവിലെ 11ന് ഉണ്ണിയൂട്ട്. 29ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം. 30ന് രാവിലെ 11ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 1ന് രാവിലെ 9ന് നവഗ്രഹപൂജ, 10ന് മഹാമൃത്യുഞ്ജയ ഹോമം. 2ന് രാവിലെ 9.30ന് ഭഗവാന്റെ സ്വധാമപ്രാപ്തി, 10ന് തുളസിപ്പറ സമർപ്പണം, വൈകിട്ട് 3ന് അവഭൃതസ്നാന ഘോഷയാത്ര.