ആലപ്പുഴ : എക്‌സൽ ഗ്ലാസ് ഫാക്ടറി തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുന്നതിന് സർക്കാർ ഇടപ്പെടണമെന്നു ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ നിന്നും പിരിഞ്ഞതൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകുല്യം ലഭിച്ചിട്ടില്ല. ന്യായമായ നഷ്ട പരിഹാരം തൊഴിലാളികൾക്ക് നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും ലിജു പറഞ്ഞു