മാവേലിക്കര : ശ്രീനാരായണ ഗുരുദേവന്റെ ബാല ശിഷ്യനായിരുന്ന ഗുരുധർമ്മാനന്ദ സ്വാമിയുടെ മഹാസമാധി രജത ജൂബിലിയുടെ ഭാഗമായി ചെറുകോൽ ഈഴക്കടവ് ധർമ്മാനന്ദപുരത്തെ ശ്രീനാരായണ ഗുരുധർമ്മാനന്ദാശ്രമത്തിൽ നടന്നുവന്ന ലോക ശാന്തിയജ്ഞം ഇന്ന് സമാപിക്കും. ആശ്രമകാര്യദർശികളായ പി.എം രാജൻ, രമാദേവി, ആശ്രമാചാര്യൻ ഗണേശൻ സ്വാമി, സംഘാടക സമിതി ചെയർമാൻ അഡ്വ.എം.എസ് ഉസ്മാൻ, വൈസ് ചെയർമാൻമാരായ മോഹൻ ദാസ്, അഡ്വ.രജി രാധാകൃഷ്ണൻ, കൺവീനർ ഡോ.വി.ശ്രീകുമാർ, അഡ്വ.പ്രകാശ് മാഞ്ഞാനിൽ, ആശ്രമം സെക്രട്ടറി പി.എസ് സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.