accident

ചേർത്തല:കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു.പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് മാളിയേക്കൽ ചിറയിൽ പ്രഭാകരൻ (65) ആണ് മരിച്ചത്. ദേശീയപാതയിൽ പട്ടണക്കാട് മിൽമ കാലിത്തീ​റ്റ ഫാക്ടറിയ്ക്കു സമീപം പത്മാക്ഷി കവലയിൽ കഴിഞ്ഞ 20 ന് രാത്രിയായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ കാർ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേ​റ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.ഭാര്യ:തങ്കച്ചി.മക്കൾ:മഹേഷ്,മനുജ.മരുമക്കൾ:ചിന്നു,സന്തോഷ്.