ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം പാറയ്ക്കൽ 3218-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം 30 ന് വൈകിട്ട്
4 ന് ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്യും. ചെയർമാൻ ബി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ ഡോ.എ.വി.ആനന്ദരാജ്, ശാഖായോഗം പ്രസിഡന്റ് എം.എസ്.ബാബുജി , സെക്രട്ടറി എൻ.മോഹനൻ എന്നിവർ സംസാരിക്കും.